No Information On Tukde Tukde Gangs, Says Ministry Of Home Affairs
തുക്കടെ തുക്കടെ എന്ന പേരില്‍ ഒരു സംഘത്തെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. തുക്കടെ തുക്കടെ എന്ന പേരില്‍ ഒരു സംഘമുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അംഗങ്ങളായ വിന്‍സെന്റ് എച്ച് പാല, ജസ്ബീര്‍ സിംഗ് ഗില്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
#TukdeTukdeGang #Ministry